കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക് ?

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും  മാത്യു കുഴൽനാടനിലേക്ക് ?
Nov 10, 2026 05:42 PM | By PointViews Editor

ഡൽഹി : തീരുമാനമാകാതെ ചുറ്റിക്കറങ്ങിയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. വീണ്ടും കറങ്ങിത്തിരിഞ്ഞ് കെപിസിസി പ്രസിഡൻ്റ് സ്ഥാനം മാത്യു കുഴൽനാടനിലേക്ക് എന്ന് സൂചന. തീരുമാനം ഉടൻ വേണമെന്ന് ആവശ്യം ശക്തമായതോടെയാണ് വീണ്ടും മാത്യുവിൻ്റെ പേര് ചർച്ചയാകുന്നത്. പല പേരുകളിൽ തട്ടി കെപിസിസി പ്രസിഡൻ്റ് പ്രഖ്യാപനം നീണ്ടു പോകുന്നതിനിടയിൽ തീരുമാനം അന്തിമഘട്ടത്തിലെന്നും ഹൈക്കമാൻഡിന് താൽപര്യ ചടുലമായി പ്രതികരിക്കുന്ന പ്രസിഡൻ്റിനോടാണെന്നും വ്യക്തമാക്കിയതോടെയാണ് ഡോ.മാത്യു കുഴൽനാടൻ വീണ്ടും പരിഗണിക്കപ്പെടുന്നത്. ലീഡർ കെ.സുധാകരൻ പ്രസിഡൻ്റ് പദം വിട്ടതിന് പിന്നാലെ മാത്യു കെപിസിസി പ്രസിഡൻ്റാകുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ കണ്ണൂരിലെ കോൺഗ്രസിൻ്റെ തലച്ചോറെന്ന് വിളിക്കപ്പെട്ടിരുന്ന അഡ്വ:സണ്ണി ജോസഫിനെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനമായിരുന്നു എങ്കിൽ പോലും ചിലർ മുഖം ചുളിച്ചു. എന്നാൽ സണ്ണി ജോസഫ് കോൺഗ്രസിൻ്റെ ഭാഗ്യരാശിയായി മാറി. പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത ശേഷം നേരിട്ട തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ കോൺഗ്രസ് വാരിക്കൂട്ടി. പഞ്ചായത്തു മുതൽ സംസ്ഥാന ഭരണം വരെ കോൺഗ്രസിൻ്റെ കൈകളിൽ എത്തിച്ച ശേഷം മന്ത്രിയായി പ്രവർത്തനമേഖല മാറിയതോടെയാണ് കൃത്യാന്തര ബാഹുല്യം കണക്കിലെടുത്ത് പ്രസിഡൻ്റ് സ്ഥാനം ഒഴിയാൻ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചത്. ഇതിനെ തുടർന്നാണ് പുതിയ പ്രസിഡൻ്റിനെ കണ്ടെത്താൻ നീക്കം തുടങ്ങിയത്. എന്നാൽ പഴയ ഗ്രൂപ്പ്, ലോബി താൽപര്യങ്ങൾ വച്ച് പലരും കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്തിനായി പഞ്ചായത്ത് മുതൽ ഡൽഹി വരെ അവകാശവാദങ്ങളുമായി ഓട്ടം തുടങ്ങി. ഇപ്പോൾ ഹൈക്കമാൻഡിന് മുന്നിലാണ് ചർച്ച. ഒടുക്കം എ.പി.അനിൽകുമാറിൽ വരെ എത്തി നിന്നു ചർച്ച. എന്നാൽ മന്ത്രിയായ അനിൽകുമാറിന് താൽപര്യമില്ല എന്ന് ആണ് അറിയിച്ചത്. അനിൽകുമാറിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി പകരം ഇപ്പോൾ സ്പീക്കർ ആയിരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ മന്ത്രി ആക്കാനും പകരം മാത്യു കുഴൽനാടനെ സ്പീക്കർ ആക്കാനും ഉള്ള നീക്കമാണ് ഒടുക്കം നടന്നത്. എന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറാൻ തനിക്ക് താല്പര്യം ഇല്ലെന്നും കെപിസിസി പ്രസിഡണ്ട് സ്ഥാനം എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല എന്നും എ പി അനിൽകുമാർ ഹൈക്കമാന്റിനെ അറിയിച്ചതാണ് ലഭിക്കുന്ന വിവരം. മാത്രമല്ല സ്പീക്കർ സ്ഥാനത്ത് അസാധാരണമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന തിരുവഞ്ചൂരിനെ മാറ്റുന്നതിനെതിരെ ജനവികാരം ഉയർന്നു തുടങ്ങിയിട്ടുണ്ട്. പല കോണുകളിൽ നിന്ന് പലവിധത്തിലുള്ള ദുരാരോപണങ്ങൾ ഉന്നയിച്ച് പാർട്ടിയെയും യുഡിഎഫ് സർക്കാരിനെയും തകർക്കാൻ സിപിഎമ്മും ബിജെപിയും ധാരണയോടെയും അല്ലാതെയും നടത്തുന്ന നീക്കങ്ങളോട് പ്രതികരിക്കാൻ യുവത്വവും പ്രതികരണശേഷിയും ഉയർന്ന നിലയിലുള്ള ഒരാളെ കെപിസിസി പ്രസിഡണ്ട് ആക്കണം എന്നാണ് ജനങ്ങളും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നത്. സംസ്ഥാന ഭരണം കിട്ടി ആറ് മാസങ്ങൾ പിന്നിടുമ്പോഴും ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും തലപ്പത്ത് അധ്യക്ഷന്മാരെ നിയമിക്കാനോ പുനർ സംഘടിപ്പിക്കാനോ കഴിയാത്ത ഒരു സ്ഥിതിയും നിലനിൽക്കുകയാണ്. സ്ഥാനങ്ങളിലും സിപിഎമ്മുകാരും ബിജെപിക്കാരുമായി വേഷം കെട്ടിയ പലരും ആണ് ഇപ്പോഴും ഇരുന്ന് ഭരണത്തെ നാറ്റിക്കുകയും കോൺഗ്രസിൻറെ മുഖത്ത് കരിവാരി തേക്കുകയും ചെയ്യുന്നത്. പ്രതിദിനം ഓരോതരം പ്രതിസന്ധികൾ സൃഷ്ടിക്കാൻ കൃത്യമായി കണക്കുകൂട്ടി എത്തുന്ന സിപിഎം ബിജെപി പ്രതിപക്ഷസഖ്യത്തെ നേരിടാൻ മന്ത്രിസ്ഥാനവും കെപിസിസി പ്രസിഡണ്ട് സ്ഥാനവും ഒന്നിച്ചു കൊണ്ടു പോകുന്ന സണ്ണി ജോസഫിന് പാർട്ടി അച്ചടക്കം എന്ന അളവുകോൽ പലപ്പോഴും തടസ്സമാവുകയാണ്. മുഖ്യമന്ത്രിയെയും മുതിർന്ന മന്ത്രിമാരെയും നേതാക്കളെയും ഒരേസമയം നിയന്ത്രിക്കാനും സംയമനത്തോടെ ഒന്നിച്ചു കൊണ്ടുപോകുവാനും കെപിസിസി പ്രസിഡണ്ട് നിലയിൽ സണ്ണി ജോസഫ് നടത്തുന്ന അഭ്യാസം വളരെ ഭീകരമാണ്. താനായിട്ട് പാർട്ടിക്ക് ഒരു പേരുദോഷം ഉണ്ടാക്കേണ്ടതില്ല എന്നതിനാൽ അദ്ദേഹം പലപ്പോഴും മൗനം പാലിക്കുകയോ അറിഞ്ഞതായി നടിക്കുകയോ ചെയ്യാതെ കഴിഞ്ഞു പോവുകയാണ്. ഈ അവസരം മുതലെടുത്ത് പാർട്ടിക്കുന്നികളും കുലംകുത്തികളും പാർട്ടിയെ വിറ്റും ഭരണത്തെ ചുരണ്ടിയും നശിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. സ്വതന്ത്രമായി തീരുമാനമെടുക്കാനും കർശനമായി നടപ്പിലാക്കാനും കഴിയുന്ന ഒരു പുത്തൻ നിരയെ പാർട്ടിയിലേക്ക് നിയോഗിക്കേണ്ട കാലം ഇപ്പോൾ തന്നെ കടന്നു പോയിരിക്കുന്നു. ലീഡർ കെ സുധാകരൻ പറഞ്ഞ രീതിയിൽ ഒരു സെമി കേഡർ സംവിധാനം പാർട്ടിയിൽ അത്യാവശ്യമെന്ന് നിലയിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നത്. ലീഡർ കെ സുധാകരൻ ആവിഷ്കരിച്ച സി യു സി സംവിധാനത്തിന്റെ ബലത്തിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയത്. എന്നാൽ സി യു സി എ ഒറ്റിക്കൊടുത്തവരും വഞ്ചിച്ചവരും വിട്ടു നിന്നവരും ഒക്കെയാണ് ഇപ്പോൾ പാർട്ടിയിലെ പല സ്ഥാനങ്ങളിലും ഇരിപ്പ് ഉറപ്പിച്ചിട്ടുള്ളത്. എതിർകക്ഷികളുമായി പോലും ഉണ്ടാക്കി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അതിനു തടയിടണമെങ്കിൽ കരുത്തുള്ള പോരാട്ട സ്വഭാവമുള്ള ഒരു കെപിസിസി പ്രസിഡണ്ടിനെ മുഴുവൻ സമയവും പാർട്ടിക്ക് ആവശ്യമുണ്ട്.

പാർട്ടിയിലെ താപ്പാനകൾക്ക് ഞഞ്ഞാ പിഞ്ഞാ പറഞ്ഞ് തട്ടിമുട്ടി മുന്നോട്ടു പോകാനും രാഷ്ട്രീയ നിലപാടുകളിൽ സ്വയം പ്രഖ്യാപിത ഒത്തുതീർപ്പുകളും ആയി പാർട്ടിയെ നയിക്കാനും അവസരം ഒരുക്കരുതെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്. കോൺഗ്രസ് വികാരത്തിന് വിരുദ്ധമായി കേരളത്തിൽ മറ്റു കക്ഷികളുമായി ഒത്തുതീർപ്പ് ഉണ്ടാക്കുന്നവരെ പാർട്ടിയുടെ തലപ്പത്ത് കൊണ്ടുചെന്ന് ഇരുത്തിയാൽ പാർട്ടിയുടെ സ്ഥിതി ദയനീയം ആയിരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ തന്നെ കെപിസിസി പ്രസിഡണ്ട് സ്ഥാനം മോഹിച്ച് കുപ്പായം അഴിക്കാനും ധരിക്കാനും നടക്കുന്ന പലരും ഇപ്പോൾ മൗനത്തിലാണ്.

സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ എ. കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ. കെ. സുധാകരൻ എന്നിവർ മാത്യു കുഴൽനാടനെ പിന്തുണയ്ക്കുന്നതായി മുൻപുതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നാൽ

ജോസഫ് വാഴക്കൻ, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളുടെ പേരുകളുമായി കുറെ വിഭാഗങ്ങൾ ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. അപ്പോൾ പോലും മാത്യു കുഴൽനാടന് മുൻതൂക്കം ലഭിച്ചിരുന്നു. കോൺഗ്രസിൽ തലമുറമാറ്റത്തിന് ഹൈക്കമാൻഡ് കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ, യുവത്വവും പോരാട്ടവീര്യവുമുള്ള നേതാവിനെ കെ.പി.സി.സി തലപ്പത്തേക്ക് കൊണ്ടുവരണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.

എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയും ആദ്യഘട്ടം മുതൽ കുഴൽനാടന് ഒപ്പമായിരുന്നു. എന്നാൽ ഗ്രൂപ്പ് സമവാക്യങ്ങൾ തട്ടിക്കൂട്ടി അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നവർ രഹസ്യമായും പരസ്യമായും പിൻവാങ്ങാതെ വന്നതോടെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്തിൽ അന്തിമ തീരുമാനം എടുക്കാൻ ഹൈക്കമാ പോലും കഴിയാതെ വന്നു. സംഘടനയെ കൂടുതൽ ചലനാത്മകമാക്കുകയും സി.പി.എമ്മിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സാധിക്കുന്ന ഒരു പ്രസിഡണ്ടിനെയാണ് ഇപ്പോൾ കോൺഗ്രസിന് ആവശ്യം. ബിജെപിയുമായി രഹസ്യങ്ങൾ നിലനിർത്തുകയും സംഘടിതമായി കോൺഗ്രസിനെ ആക്രമിക്കാൻ ഒത്താശയ ചെയ്യുകയും ചെയ്യുന്ന സിപിഎമ്മിനെ പുതുക്കേണ്ടത് കോൺഗ്രസിന് ഒരാവശ്യമായി മാറിയിരിക്കുകയാണ്. പിണറായിയുടെ ദുർഭരണകാലത്ത് മാസപ്പടി കേസടക്കമുള്ള അഴിമതി ആരോപണങ്ങൾ ഉയർത്തിക്കൊണ്ടു വരികയും നിരവധി പ്രത്യാക്രമങ്ങളെ പ്രതിരോധിക്കുകയും കേസിൽ അകപ്പെട്ട യുവാക്കൾക്ക് രക്ഷകനായി എത്തുകയും ചെയ്ത മാത്യു കുഴൽനാടനെ പോലെ ഒരു പോരാളിയായ പ്രസിഡണ്ടിനെയാണ് ഈ ഘട്ടത്തിൽ കോൺഗ്രസിന് ആവശ്യം. അത് ചെയ്യാൻ കഴിയുന്ന നേതാവ് എന്ന നിലയിലാണ് കുഴൽനാടന്റെ പേര് പരിഗണിക്കപ്പെടുന്നത്.

കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോൾ സംഘടനാ മികവിനും രാഷ്ട്രീയ പോരാട്ടശേഷിക്കും പുറമെ സംസ്ഥാനത്തെ വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യവും പരിഗണിക്കുന്നതായാണ് സൂചന. ക്രൈസ്തവ പ്രാതിനിധ്യം കൂടി കണക്കിലെടുത്തുള്ള നേതൃത്വ തിരഞ്ഞെടുപ്പും ചർച്ചകളിൽ പ്രധാന ഘടകമാണ് . ഈ പരിഗണനകളും മാത്യു കുഴൽനാടന് അനുകൂലമായി മാറിയതായാണ് സൂചന.


നിയമസഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച കുഴൽനാടന്റെ രാഷ്ട്രീയ ഇടപെടലുകളും അദ്ദേഹത്തിന്റെ സാധ്യതകൾക്ക് കരുത്തേകുന്നു. പിണറായി വിജയനെയും മകൾ വീണ വിജയനെയും ചുറ്റിപ്പറ്റിയ മാസപ്പടി വിവാദം, എക്സാലോജിക്–സി.എം.ആർ.എൽ വിഷയങ്ങൾ തുടങ്ങിയവ നിയമസഭയിൽ ശക്തമായി ഉന്നയിക്കുകയും വിഷയങ്ങൾ നിയമപരമായും രാഷ്ട്രീയമായും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തതിലൂടെ കുഴൽനാടൻ ശ്രദ്ധ നേടിയിരുന്നു.


അഴിമതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന നേതാവെന്ന പ്രതിച്ഛായയും കുഴൽനാടന് അനുകൂല ഘടകമാണ്. നിയമസഭയിലെ ഇടപെടലുകൾക്കൊപ്പം പൊതുസമൂഹത്തിലും പാർട്ടി പ്രവർത്തകർക്കിടയിലും സജീവമായി ഇടപെടുന്ന യുവ നേതാവെന്ന നിലയിലുള്ള സ്വീകാര്യതയും ഹൈക്കമാൻഡ് പരിഗണിക്കുന്നതായാണ് സൂചന.


യുവജനങ്ങളെയും പുതിയ തലമുറയെയും പാർട്ടിയിലേക്ക് കൂടുതൽ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഊർജസ്വലനായ ഒരു യുവ നേതാവ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെത്തുന്നത് സംഘടനയ്ക്ക് പുതിയ ഉണർവ് നൽകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.


വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സി.പി.എമ്മിനെതിരെ കൂടുതൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിയുന്ന നേതാവിനെ കെ.പി.സി.സി തലപ്പത്ത് എത്തിക്കണമെന്ന ചർച്ചയാണ് ഇപ്പോൾ സജീവം. പോരാട്ടവീര്യം, നിയമസഭാ പരിചയം, പ്രൊഫഷണൽ പശ്ചാത്തലം, യുവത്വം എന്നിവ ഒരുമിച്ചുള്ള നേതാവെന്ന നിലയിൽ മാത്യു കുഴൽനാടന്റെ പേര് ഇതോടെ മുൻനിരയിലെത്തിയിരിക്കുകയാണ്.

നി വൈദ്യുതി വകുപ്പ് പരിസ്ഥിതി വകുപ്പ് തുടങ്ങിയ അതീവ സെൻസിറ്റീവായ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ നിലവിലെ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്നട്ടം തിരിയുകയാണ്. യഥാർത്ഥത്തിൽ കെപിസിസി പ്രസിഡണ്ട് പദവിയും മന്ത്രിസ്ഥാനവും ഒന്നിച്ചു കൊണ്ടു പോകാൻ സണ്ണി ജോസഫിന് സാധ്യമാകും എന്ന വാസ്തവം തള്ളിക്കളയാൻ ആകില്ല. പക്ഷേ കോൺഗ്രസിന്റെ ആ ഭാഗ്യരാശിയെ വട്ടം കൂടി നിന്ന് ആക്രമിക്കുകയാണ് ബിജെപിയും സിപിഎമ്മും അടക്കമുള്ള കക്ഷികൾ. പ്രതിരോധം സ്വന്തം നിലയിൽ കൈകാര്യം ചെയ്യേണ്ട ഒരു നില കൂടിയാണ് അദ്ദേഹത്തിനുള്ളത് . ഒരു പിആർ കമ്പനിയെ പോലും സ്വന്തമായി സൂക്ഷിക്കാത്ത സണ്ണി ജോസഫ് ആണ് ബിആർ കമ്പനികളുടെ ചിലവിൽ മാത്രം ജീവിക്കുന്ന ബിജെപിയെയും സിപിഎമ്മിനെയും രാഷ്ട്രീയപരമായി നേരിട്ട് പരാജയപ്പെടുത്തിയത് എന്ന കാര്യം തന്നെ ഒരു അത്ഭുതം ആണ്. പാർട്ടിക്ക് വേണ്ടി ഇപ്പോൾ പിആർ വർക്കുകൾ സ്വയം ഏറ്റെടുത്ത് നടപ്പിലാക്കുന്നതും എതിരാളികളെ പ്രതിരോധിക്കുന്നതും പ്രതിരോധിക്കുന്നതും ശത്രുക്കളെ കടന്ന് ആക്രമിക്കുന്നതും യഥാർത്ഥത്തിൽ പാർട്ടിയിലുള്ള ഏതെങ്കിലും സജീവ പ്രവർത്തകർ അല്ല എന്നതാണ് വാസ്തവം. ഗൗരവതരമായ വിഷയങ്ങൾ ഉയർത്തി സർക്കാരിനെയും പാർട്ടിയെയും ആക്രമിക്കുമ്പോൾ രക്ഷയ്ക്ക് എത്തുന്ന പലരും നിലവിൽ പാർട്ടിയിൽ നിന്ന് പുറത്തുപോയവരോ പുറത്താക്കപ്പെട്ടവരോ ഒക്കെയാണ് എന്നതാണ് ഇതിലേറെ കൗതുകം. പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന ശ്രീനാദേവി കുഞ്ഞമ്മയെ പോലുള്ള നേതാക്കൾ കാണിക്കുന്ന പ്രത്യാക്രമണ വീര്യത്തിന്റെ നൂറിലൊന്ന് മെനക്കെടാൻ പാർട്ടിയിലെ സ്ഥാനമാനങ്ങൾ കൈകാര്യം ചെയ്തു ഭരണത്തിന്റെ സുഖം അനുഭവിക്കുന്ന പല നേതാക്കളും തയ്യാറാകുന്നില്ല എന്നത് അണികളിൽ പ്രതിഷേധം വളർത്തുകയാണ്. സിപിഎമ്മിലും ബിജെപിയിലും കോഴികൾ വിലസമ്പോഴും രാഹുൽ മാങ്കൂട്ടത്തെ പോലെയുള്ള യുവ നേതാക്കളെ പാടിയടച്ച് പിണ്ണം വെപ്പിക്കുന്ന വിധത്തിൽ ആക്രമണം നടത്തിയ ബിജെപി സിപിഎം കൂട്ടുകെട്ടിന് കേരളത്തിൽ തകർത്തേ മതിയാകൂ. എന്നാൽ അതിനുള്ള ഒരു നീക്കവും പാർട്ടിയിൽ നിന്ന് ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല ഭരണത്തിന്റെയും സ്ഥാനങ്ങളുടെയും ഔദാര്യം പറ്റുന്ന ബൂത്ത് പ്രസിഡണ്ട് മുതൽ മുകളിലോട്ടുള്ള എല്ലാ നേതാക്കന്മാരും വായും പൂട്ടി കണ്ണുമിഴിച്ച് ഒഴിഞ്ഞുമാറുന്ന രീതിയാണ് ഇന്നുള്ളത്. പല പഞ്ചായത്തുകളിലും ബ്ലോക്കുകളിലും ജില്ലകളിലും ആർജ്ജവം ഉള്ള പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുകച്ചു പുറത്തു ചാടിക്കുകയോ അകറ്റി നിർത്തുകയോ ചെയ്തുകൊണ്ട് ഗ്രൂപ്പും ക്ലിക്കും കളിച്ചു നടക്കുന്ന കുറച്ചുപേർ പാർട്ടിയെ വിഴുങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും ശത്രുകക്ഷികളുമായി കോംപ്രമൈസ് ചെയ്തു പ്രവർത്തിക്കുന്ന നേതാക്കളും കുറവല്ല. ഒരു സമ്പൂർണ്ണ പുനസംഘടനയാണ് പാർട്ടിക്ക് ഇപ്പോൾ ആവശ്യം. പാർട്ടിക്ക് വേണ്ടി പോരാളികൾ ആകുകയും പാർട്ടി പ്രവർത്തനത്തിന് പ്രാധാന്യം നൽകുകയും പാർട്ടിക്ക് വേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന പുതിയ ഒരു നേതൃനിരയെ ഇനി കോൺഗ്രസിന് ആവശ്യമുണ്ട്. താപ്പാനകളായി വിലസുന്നവരെ ഒതുക്കി പൊതുനിരയെ വാർത്തെടുത്തില്ലെങ്കിൽ പാർട്ടിയിൽ വൻ പ്രതിസന്ധി നേരിടേണ്ടി വരും. മണ്ഡലം പ്രസിഡണ്ട് പദവി മുതൽ ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനം നിയോജകമണ്ഡലത്തിലെ സ്ഥാനങ്ങൾ ജില്ലാകമ്മിറ്റിയുടെ സ്ഥാനങ്ങൾ എല്ലാം പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞിരിക്കുന്നു . പലരും മന്ത്രിമാരുടെ ചുറ്റും തമ്പടിച്ച സ്ഥിതിയാണ് ഉള്ളത്. ചീഞ്ഞുനാറിയ രാഷ്ട്രീയ പശ്ചാത്തലം ഉള്ള സിപിഎമ്മിനും ബിജെപിക്കും തട്ടി കളിക്കാൻ ഉള്ളതല്ല കോൺഗ്രസിലെ യുവനിരയെന്ന ബോധ്യമുള്ള ഒരു പ്രസിഡണ്ട് അത്യാവശ്യമായി പാർട്ടിക്ക് ഉണ്ടാവണം. അത്തരം ഒരു അഭിപ്രായം ഇല്ലാത്ത ആളൊന്നുമല്ല സണ്ണി ജോസഫ് എങ്കിലും കൃത്യാന്തര ബാഹുല്യം പല കാര്യങ്ങളിലും അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. തട്ടിക്കൂട്ടി ഉണ്ടാക്കിയ അച്ചടക്കം എന്ന കലാപരിപാടി തുടരേണ്ട ബാധ്യത സണ്ണി ജോസഫിന് ഉള്ളതുകൊണ്ട് മാത്രമാണ് രാഹുൽ മാങ്കൂട്ടവും അതുപോലെ പലരും പാർട്ടിക്ക് പുറത്ത് ഇപ്പോഴും നിൽക്കേണ്ടി വരുന്നത്. ഭരണത്തിനുവേണ്ടി എന്തും ചെയ്യുന്നവരെ അല്ല പാർട്ടിക്ക് വേണ്ടി പോരാടുന്നവരെയാണ് ഇനി കോൺഗ്രസിന് ആവശ്യം. ഇതെല്ലാം സാധ്യമാകണമെങ്കിൽ യുവത്വം കഴിയാത്ത തീവ്ര പോരാട്ടമനസ്ഥിതിയുള്ള ഒരു പുതിയ ഭരണ നേതൃത്വം ആണ് പാർട്ടിക്ക് വേണ്ടത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ മുതൽ രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തി പരിചയവും തഴക്കവും പഴക്കവും ഉള്ള മാത്യു കുഴനടനെ പോലെ ആദർശ സംവാദത്തിനും ആശയ പോരാട്ടത്തിന് ഒപ്പം എതിരാളികൾക്ക് നേരെ നിയമത്തിന്റെ വഴിതേടാനും കഴിവുള്ള ഒരാൾ കെപിസിസി പ്രസിഡണ്ട് ആകുന്നത് ഇനിയുള്ള കാലത്ത് കോൺഗ്രസിന് വൻ മുന്നേറ്റം നടത്താൻ വഴി തുറക്കുമെന്ന് ഉറപ്പാണ്.

എന്നാൽ അന്തിമ തീരുമാനം എ.ഐ.സി.സി നേതൃത്വത്തിന്റേതായിരിക്കും. അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടായേക്കുമെന്നുമാണ് നിലവിലെ സൂചന. ഇത്തരം സൂചനകൾ ഇടയ്ക്കിടെ ഉണ്ടാകുന്നതല്ലാതെ മാറ്റം വരാത്തതിൽ അണികളിൽ അമർഷം പുകയുന്നുണ്ട് . തേങ്ങ ഉടയ്ക്കു സ്വാമി എന്ന് ഏതോ സിനിമയിൽ ജഗതി ശ്രീകുമാറിൻ്റെ കഥാപാത്രം നെടുമുടി വേണുവിന്റെ കഥാപാത്രത്തോട് പറയുന്ന സീൻ ഉണ്ട്. കോൺഗ്രസിലെ അണികൾ നേതൃത്വത്തോടും പറയുന്നത് അതാണ് തേങ്ങ ഉടക്ക് ഹൈക്കമാൻ്റേ ......

KPCC President's post; Mathew Kuzhalnadan again?

Related Stories
സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

Nov 10, 2026 02:03 PM

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി...

Read More >>
വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു.

Nov 10, 2026 01:22 PM

വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു.

വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം...

Read More >>
കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ മരംകൊത്തിയോ?

Nov 10, 2026 12:26 PM

കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ മരംകൊത്തിയോ?

കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ...

Read More >>
മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും.  ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന്  മന്ത്രി രമേശ് ചെന്നിത്തല.

Nov 10, 2026 11:25 AM

മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും. ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന് മന്ത്രി രമേശ് ചെന്നിത്തല.

മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും. ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന് മന്ത്രി രമേശ്...

Read More >>
ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

Nov 9, 2026 09:06 PM

ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

ചാനലിൽ കയറിയിരുന്ന് സദാചാര ഗുണ്ടായിസം തള്ളുന്ന മാധ്യമ പ്രവർത്തകരെയും മാപ്രാണിച്ചികളുടെയും അണ്ണാക്കിൽ വിമർശനത്തിൻ്റെ ആറ്റംബോംബിട്ട് കോൺഗ്രസ്...

Read More >>
ട്രോൾ ഉണ്ടാക്കൂ....  സമ്മാനം നേടൂ...  ലഹരിക്കെതിരെ പോരാടൂ....

Nov 9, 2026 04:29 PM

ട്രോൾ ഉണ്ടാക്കൂ.... സമ്മാനം നേടൂ... ലഹരിക്കെതിരെ പോരാടൂ....

ട്രോൾ ഉണ്ടാക്കൂ.... സമ്മാനം നേടൂ... ലഹരിക്കെതിരെ...

Read More >>
Top Stories